ഇന്ത്യാ-ചൈന അതിര്‍ത്തി ചര്‍ച്ച ഇന്ന്

single-img
28 June 2013

china-indiaഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശ്‌നം സംബന്ധിച്ച ചര്‍ച്ച ഇന്നു നടക്കും. ചൈനയില്‍ പുതിയ നേതൃത്വം അധികാരമേറ്റശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ചൈനയെ പ്രതിനിധീകരിച്ച് യാംഗ് ജിയേച്ചിയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി ലി കെഖ്വിയാംഗ്, വിദേശമന്ത്രി വാംഗ് യി എന്നിവരുമായും ശിവശങ്കര്‍ മേനോന്‍ കൂടിക്കാഴ്ച നടത്തുന്നതാണ്.