മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

single-img
28 June 2013

muslim-girls-BURQAമുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി നിശ്ചയിച്ച് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. തദ്ദേശസ്വയംഭരണ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പുതിയ സര്‍ക്കുലര്‍ പ്രകാരം പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസും സ്ത്രീകള്‍ക്ക് 18 വയസുമാണ്. ശൈശവ വിവാഹങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച (27/03/2013) വരെ നടന്ന 18 വയസില്‍ താഴെയുള്ള വിവാഹങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കും. 18 വയസില്‍ താഴെയുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വന്‍ വിവാദമായിരുന്നു. സര്‍ക്കുലറില്‍ ഭേദഗതി വരുത്തുമെന്ന് വ്യാഴാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കുലറിനെ ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്തും യുക്തിവാദി സംഘടനയായ പുനര്‍ജനിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റുമെന്ന് കോടതിയെ ബോധിപ്പിച്ചത്. 2006-ലെ ശൈശവ വിവാഹ നിരോധന നിയമം അട്ടിമറിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.