ഇന്ന് വിന്‍ഡീസ്- ശ്രീലങ്ക

single-img
28 June 2013

Sri Lanka v West Indies  World Cup T20 2012 at Pallekele (8)ത്രിരാഷ്്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് വിന്‍ഡീസില്‍ തുടക്കമാകും. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ ശ്രീലങ്കയെ നേരിടും. മൂന്നാമത്തെ ടീം ഇന്ത്യയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമിയില്‍ ഇന്ത്യയോടു പരാജപ്പെട്ട ശ്രീലങ്കയും സെമി കാണാതെ പുറത്തായ വിന്‍ഡീസും തമ്മില്‍ മുഖാമുഖം വരുമ്പോള്‍ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച ടീമില്‍നിന്ന് രണ്ട് മാറ്റങ്ങളുമായാണ് വിന്‍ഡീസ് എത്തിയിരിക്കുന്നത്. രാം നരേഷ് സര്‍വനെയും ജാസണ്‍ ഹോള്‍ഡറെയും ഒഴിവാക്കിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് രാംദിന്‍ ടീമിലിടം നേടി. ശ്രീലങ്കന്‍ നിരയില്‍ പരിക്കേറ്റ തിലകരത്‌നെ ദില്‍ഷന്‍ ഒഴിവാക്കപ്പെട്ടു. ഇന്ത്യയുടെ ആദ്യമത്സരം 30നാണ്. വെസ്റ്റിന്‍ഡീസാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.