വി.എ.അരുണ്‍കുമാറില്‍ നിന്നു വിജിലന്‍സ് സംഘം മൊഴിയെടുത്തു

single-img
28 June 2013

3501204156_VA-Arun-Kumar-13-12പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറില്‍ നിന്നു വിജിലന്‍സ് സംഘം മൊഴിയെടുത്തു. അനധികൃതമായി സ്ഥാനമാനങ്ങള്‍ നല്‍കിയതടക്കം വി.എസ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അരുണ്‍കുമാറിനെതിരേ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചാണ് വിജിലന്‍സ് സംഘം വിശദീകരണം തേടിയത്. തിരുവനന്തപുരം വിജിലന്‍സ് ഓഫിസില്‍ വിജിലന്‍സ് എസ്പി ഇ. ഷറഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു അരുണ്‍കുമാറില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചത്. താന്‍ ക്രമക്കേടൊന്നും നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് സംഘത്തെ അറിയിച്ചതായും ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി ഉന്നയിച്ച ആരോപണങ്ങള്‍ ലോകായുക്തക്ക് വിടാനാണ് വിഎസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് കേസ് വിജിലന്‍സിന് വിട്ടത്. ഐ എച്ച് ആര്‍ ഡിയിലെ ഉദ്യോഗകയറ്റം, വിദേശയാത്രകള്‍ എന്നിവ സംബന്ധിച്ചാണ് അരുണ്‍കുമാറിനെതിരെ ആരോപണം ഉയര്‍ന്നത്.