ഉത്തരാഖണ്ഡില്‍ അകപ്പെട്ട ശിവഗിരി തീര്‍ത്ഥാടകര്‍ ഡല്‍ഹിയിലെത്തി

single-img
27 June 2013

FLOODപ്രളയത്തെ തുടര്‍ന്ന് ബദരീനാഥില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാര്‍ ദില്ലിയില്‍ തിരിച്ചെത്തി. സ്വാമി ഗുരുപ്രസാദ്,വിശാലാനന്ദ എന്നിവരുള്‍പ്പെടെയുള്ള 10 അംഗ മലയാളി സംഘമാണ് ദില്ലിയില്‍ എത്തിയത്.സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലഭിക്കാതെയാണ് ഡല്‍ഹിയിലെത്തിയതെന്ന് സന്യാസിമാര്‍ പറഞ്ഞു. കേരള ഹൗസില്‍ താമസിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കാതെ വികാസ്പുരിയിലെ എസ്എന്‍ഡിപി ഓഫീസിലാണ് സന്യാസിമാര്‍ എത്തിയത്.

കേരള സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ലഭ്യമായില്ല. പുലര്‍ച്ചെ രണ്ടുമണിയോടെ ഋഷികേശില്‍ നിന്നും യാത്രതിരിച്ച സംഘമാണ് രാവിലെ സ്വകാര്യ ഹെലികോപ്റ്ററില്‍ ഡല്‍ഹിയിലെത്തിയത്. ഹരിദ്വാര്‍ വഴിയാണ് സംഘം ഡല്‍ഹിക്കു തിരിച്ചത്. പ്രളയത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ബദരീനാഥില്‍ കുടുങ്ങിയ സംഘത്തെ ഇന്നലെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഋഷികേശിലെത്തിച്ചത്.