ഉത്തരാഖണ്ഡില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നു 19 രക്ഷാപ്രവര്‍ത്തകര്‍ മരണമടഞ്ഞു

single-img
26 June 2013

_68372221_indiahelicopterപ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ആയിരങ്ങള്‍ കൊല്ലപ്പെട്ട ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വ്യോമസേനാംഗങ്ങളട ക്കം19 രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു. ദുരന്തഭൂമിയില്‍ ദിവസങ്ങളോളം നരകിച്ച തീര്‍ഥാടകരെ പ്രതികൂല കാലാവസ്ഥയില്‍ രക്ഷിക്കുന്നതിനിടയിലാണു രാഷ്ട്രത്തെ ദുഃഖത്തിലാഴ്ത്തി വീണ്ടും ദുരന്തമുണ്ടായത്. മരിച്ചവരില്‍ അഞ്ചു പേര്‍ വ്യോമസേനാ ഓഫീസര്‍മാരാണ്. പൈലറ്റ് മുംബൈ സ്വദേശിയായ ഡാരെല്‍ കാസ്റ്റെലിനോ, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കപൂര്‍, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് പ്രവീണ്‍, സെര്‍ജന്റ് സുധാകര്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. കെ. സിംഗ് എന്നിവരാണു മരിച്ച ഉദ്യോഗസ്ഥര്‍. കാസ്റ്റെലിനോയുടെ മികച്ച സേവനം കണക്കിലെടുത്ത് ഐടിബിപി ഡിഐജി അമിത് പ്രസാദ് ചൊവ്വാഴ്ച അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ജവാന്മാരും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിലെ (എന്‍ഡിആര്‍എഫ്) അംഗങ്ങളുമാണ് മറ്റുള്ളവര്‍. ഹെലികോപ്റ്ററിലെ ഒരാളും രക്ഷപ്പെട്ടില്ല.