പാമോയില്‍ കേസ്: വി.എസിന്റെ ഹര്‍ജി തള്ളി

single-img
25 June 2013

vs-achuthanandan_7പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വി.എസിനൊപ്പം അല്‍ഫോന്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. ജസ്റ്റിസ് സതീശ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്ന് രണ്ടു തവണ കണ്‌ടെത്തിയതാണ്. ഇത് അവഗണിക്കാന്‍ കഴിയില്ല. അന്നൊന്നും വി.എസും കണ്ണന്താനവും കോടതിയെ സമീപിച്ചിരുന്നില്ല. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ഇരുവരും കോടതിയില്‍ എത്തിയതിന് രാഷ്ട്രീയ മുഖമുണ്‌ടെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പുനരന്വേഷണത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു. വിജിലന്‍സ് ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയത് തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെയായിരുന്നു എന്നാണ് വി.എസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വി.എസിന്റെ വാദം ഹൈക്കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു. കേസില്‍ ഇടപെടാന്‍ വി.എസിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.