യുഡിഎഫ് ഭരണകാലത്ത് ജയില്‍ ചാടിയത് 29 കുറ്റവാളികള്‍: തിരുവഞ്ചൂര്‍

single-img
25 June 2013

thiruvanchoor-radhakrishnan-ministerയുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തടവു ചാടിയ 11 കുറ്റവാളികളെ കൂടി പിടികൂടാനുണെ്ടന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 29 കുറ്റവാളികള്‍ ജയില്‍ ചാടിയിട്ടുണ്ട്. ഇതില്‍ 18 പേരെ വീണ്ടും പിടികൂടി ജയിലിലടച്ചു. വിവിധ ജയിലുകളിലായി ഒമ്പതു ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണെ്ടന്നും കെ.വി വിജയദാസിനെ മന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബൈക്കിലെത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് 1,032 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളില്‍ 972 പ്രതികളെ പിടികൂടാനുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട 657 ആഭരണങ്ങളും കണെ്ടത്താനുണ്ട്. ഇതോടൊപ്പം 8,953 മോഷണക്കേസുകളും 1,612 പിടിച്ചുപറി കേസുകളും 1,450 മാലമോഷണകേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണെ്ടന്നും കെ.വി അബ്ദുല്‍ ഖാദറിനെ മന്ത്രി അറിയിച്ചു.