മുഖ്യമന്ത്രി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന് മന്ത്രി കെ.സി. ജോസഫ്

single-img
25 June 2013

Oommen_Chandy_(cropped)നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള തടസപെടുത്തുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതല്ലന്് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നവര്‍ അതിന്റെ മറുപടി കേള്‍ക്കാന്‍ തയാറാവണം. മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണു പ്രതിപക്ഷത്തിന്റെ ശ്രമം. ഇപ്പോഴത്തെ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റു പോലെയാകും. ഊതികാച്ചിയ പൊന്നുപോലെ ഉമ്മന്‍ചാണ്ടി അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരും. പിആര്‍ഡി ഡയറക്ടര്‍ ഫിറോസുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നത് എല്‍ഡിഎഫിന്റെ കാലത്താണ്. 11 മാസം കേസിന്റെ എഫ്‌ഐആര്‍ കൊടുക്കാതെ മറച്ചുവച്ചതിനുശേഷമാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്കു കൈമാറിയത്. ഫയല്‍ കാണാതായതിനു പിന്നിലും ദുരൂഹതയുണെ്ടന്നും മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.