മുഷാറഫിനെ രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യണമെന്നു നവാസ് ഷരീഫ്

single-img
25 June 2013

Pervez-Musharraf_2അധികാരത്തിലിരിക്കെ രണ്ടുതവണ ഭരണഘടന അസാധുവാക്കുകയും ജഡ്ജിമാരെ തടവിലാക്കുകയും ചെയ്ത പര്‍വേസ് മുഷറഫിനെതിരേ വഞ്ചനാക്കുറ്റം ചുമത്തണമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഗുരുതരമായ വീഴ്ചയാണു മുഷറഫ് നടത്തിയത്. മുഷാറഫ് രണ്ടു തവണ ഭരണഘടന ലംഘിച്ചു. ഭരണഘടന സംരക്ഷിക്കേണ്ടതു പ്രധാനമന്ത്രിയെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ്. 1999ല്‍ സര്‍ക്കാരിനെ അട്ടിമറിച്ചാണു മുഷാറഫ് ഭരണം പിടിച്ചെടുത്തത്. പിന്നീടു ജഡ്ജിമാരെ തടവിലാക്കി. വീട്ടുതടങ്കലിലുള്ള മുഷാറഫ് സുപ്രീംകോടതിയുടെ വിചാരണ നേരിടാന്‍ തയാറാകണം – നവാസ് ഷെരീഫ് പാര്‍ലമെന്റില്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം മൂന്നാഴ്ചകള്‍ക്കുള്ളിലാണു പ്രധാനമന്ത്രി മുഷാറഫിനെതിരേ രംഗത്തുവന്നിരിക്കുന്നത്.