നെല്‍സണ്‍ മണ്ഡേലയുടെ നില ഗുരുതരം

single-img
25 June 2013

Nelson-Mandela-MAI_1459587aആശുപത്രിയില്‍ കഴിയുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും രാജ്യത്തിന്റെ വിമോചന നായകനുമായ നെല്‍സണ്‍ മണ്ഡേലയുടെ നില അതീവ ഗുരുതരമാണെന്നു പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. ദേശീയ ടെലിവിഷനിലൂടെ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്താണു മണ്ഡേലയുടെ ആരോഗ്യനില പ്രസിഡന്റ് അറിയിച്ചത്. അദ്ദേഹത്തെ പൂര്‍വാരോഗ്യത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്നു കഴിഞ്ഞ എട്ടിനാണു 94കാരനായ മണ്ഡേലയെ പ്രിട്ടോറിയയിലെ മെഡി ക്ലിനിക് ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.