ശ്രീനഗറില്‍ ഭീകരാക്രമണം; എട്ടു സൈനികര്‍ കൊല്ലപ്പെട്ടു

single-img
25 June 2013

armyജമ്മു- കാഷ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ സൈനിക വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു സൈനികര്‍ കൊലപ്പെട്ടു. 19 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബദ്ഗാമിലെ സൈനിക ക്യാമ്പിലേക്കു പേവുകയായിരുന്ന രാഷ്ട്രീയ റൈഫിള്‍സിന്റെ വാ ഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.ബൈക്കിലെത്തിയ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹൈദര്‍പോറ ബൈപാസില്‍ ക്ലാസിക് ആശുപത്രിക്കു സമീപം ദേശീയപാതയില്‍ ഇന്നലെ വൈകുന്നേരം 4.35 നായിരുന്നു ആക്രമണം. ഗ്രനേഡ് എറിഞ്ഞശേഷം റോഡിന് ഇരുവശത്തുനിന്ന് 12 റൗണ്ടിലധികം വെടിവച്ചു. തുടര്‍ന്ന് കറുത്ത സാന്‍ട്രോ കാറില്‍ അക്രമി കള്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണമുണ്ടായ ഉടന്‍ പട്ടാളം സംഭവസ്ഥലം വളഞ്ഞു. ഭഗത് പ്രവിശ്യയില്‍നിന്ന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ബൈക്ക് തട്ടിയെടുത്തതെന്ന് അന്വേഷണത്തില്‍ കണെ്ടത്തി. ഭീകരര്‍ ഉറുദുവിലാണു സംസാരിച്ചതെന്നും കൈയില്‍ എകെ47 തോക്കുകളുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ മൊഴി നല്കി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഇന്നു കാഷ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്നലെ ആക്രമണമുണ്ടായത്.