ഉത്തരാഖണ്ഡിന്റെ പുനര്‍നിര്‍മാണ ചുമതല ആന്റണിക്ക്

single-img
25 June 2013

ak_antony_defencetech.inപ്രളയക്കെടുതിയിലായ ഉത്തരാഖണ്ഡിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ദുരിത മേഖലയില്‍ നടത്തേണ്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാനും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തി. ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കര, വ്യോമസേനകള്‍ നേതൃത്വം നല്‍കുന്ന സാഹചര്യത്തിലാണു തുടര്‍നടപടികളുടെ ചുമതലയും ആന്റണിക്കു കൈമാറിയത്.