ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം;രാജിക്ക് എല്‍ഡിഎഫില്‍ ധാരണ

single-img
24 June 2013
ആലുവ:ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കും മകനും എതിരെ ലൈംഗികാരോപണം. അങ്കമാലി സ്വദേശിനിയായ യുവതിയാണ് ആലുവ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വെബ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. jose-thettayil
ജോസ് തെറ്റയില്‍ എം.എല്‍.എ. യുടെ മകന്‍ ആദര്‍ശ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ അത് പാലിക്കാതെ വന്നപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും മകനെ കൊണ്ട് വിവാഹം കഴിപ്പിച്ചു തരാമെന്നു പറഞ്ഞ് ജോസ് തെറ്റയിലും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയെന്ന് ആലുവ എസ്.ഐ. പി.എ. ഫൈസല്‍ പറഞ്ഞു.
അതേ സമയം ആരോപണം ജോസ് തെറ്റയില്‍ നിഷേധിച്ചു. ഇവരെ പഠിക്കുന്ന കാലം മുതലേ പരിചയമുണ്ട്. മകനും പരിചയമുണ്ട്. കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ തയാറാക്കിയതാകാം. ഇവര്‍ മോര്‍ഫിങ്ങില്‍ വിദഗ്ധയാണ്.ജോസ് തെറ്റയില്‍ പറഞ്ഞു.ഐ.പി.സി. 376ാം വകുപ്പനുസരിച്ച് (ബലാത്സംഗം) ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എ.യ്ക്കും മകനുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് ആലുവ സി.ഐ. ഹരികുമാര്‍ പറഞ്ഞു.
അതേസമയം ലൈംഗികാരോപണത്തെ തുടര്‍ന്ന് ജോസ് തെറ്റയില്‍ രാജിവെയ്ക്കണമെന്ന് എല്‍.ഡി.എഫില്‍ ധാരണ. പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിലാണ് രാജി വെയ്ക്കുന്നതാണ് നല്ലതെന്ന ധാരണയിലെത്തിയത്.
രാജി അധികം നീട്ടേണ്ടെന്നും അഭിപ്രായം ഉണ്ട്. അന്തിമ തീരുമാനം ജനതാദല്‍ എസിനു വിട്ടു. എല്‍.ഡി.എഫ് നേതൃത്വവുമായി കൂടിയാലോചിച്ച് ജനതാദള്‍ തീരുമാനമെടുക്കും.