മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ബംഗളൂരു വ്യവസായി അറസ്റ്റില്‍

single-img
24 June 2013

arrest-recordsമുഖ്യമന്ത്രിയെ മറയാക്കി ചിലര്‍ തന്നില്‍ നിന്ന് പണം തട്ടിയെന്ന ആരോപണം ഉന്നയിച്ച ബാംഗ്ളൂരിലെ പ്രമുഖ മലയാളി വ്യവസായി എം കെ കുരുവിളയെ പൊലീസ് അറസ്റ്റ് ചെയതു. കുരുവിള പണം തട്ടിയെന്ന് ആമ്പല്ലൂര്‍ സ്വദേശി നല്‍കിയ പരാതി പ്രകാരം പേരാമംഗലം പൊലീസാണ്കരുവിളയെ അറസ്റ്റ് ചെയതത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചൂണ്ടിക്കാട്ടി കോടികള്‍ തട്ടിയതായിട്ടായിരുന്നു കുരുവിളയുടെ പരാതി. പരാതി നല്‍കി ഒരുകൊല്ലം കഴിഞ്ഞിട്ടും ഉമ്മന്‍ചാണ്ടി പരാതിയില്‍ നടപടി എടുത്തില്ല. ദില്ലിയിലെ കേരളാ ഹൗസില്‍ വച്ചാണ് ഉമ്മന്‍ചാണ്ടിയെ ചൂണ്ടിക്കാട്ടി മൂവര്‍സംഘം കുരുവിളയെ തട്ടിപ്പിന് ഇരയാക്കിയത്. മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസും, െ്രപെവറ്റ് സെക്രട്ടറിയെന്ന പേരില്‍ ഡെല്‍ജിത്തും എറണാകുളം കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോസ കണ്‍സള്‍ട്ടിംഗ് െ്രപെവറ്റ് ലിമിറ്റഡ് എം ഡി ബിനു നായരും ചേര്‍ന്നാണ് ഒരു കോടി മുപ്പതിനായിരം രൂപ തട്ടിയതെന്ന് കുരുവിള പരാതിയില്‍ പറഞ്ഞിരുന്നു. ജെ ജെ പ്ലാന്‍റേഷന്‍ ഉടമയാണ് കുരുവിള.