ഡല്‍ഹി പീഡനം: പ്രതിക്കു ഡിഗ്രി പരീക്ഷയെഴുതാന്‍ അനുമതി

single-img
21 June 2013

delhi-rape-crisisബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു തിഹാര്‍ ജയിലില്‍ ബിഎ പരീക്ഷ എഴുതാന്‍ ഡല്‍ഹി കോടതിയുടെ അനുമതി. ബിരുദ വിദ്യാര്‍ഥിയായ പ്രതി വിനയ് ശര്‍മയ്ക്കാണ് ജയിലില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചത്. ജയിലില്‍ പരീക്ഷാ കേന്ദ്രം ഒരുക്കാനും ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി സര്‍വകാലാശാല, തിഹാര്‍ ജയില്‍ അധികൃതര്‍ എന്നിവര്‍ക്ക് സാകേത് അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ദേശം നല്‍കി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിന്റെയും വിദ്യാര്‍ഥിയായ വിനയിനു ഈ മാസം 19 മുതല്‍ 26 വരെ നടക്കുന്ന ഒന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് അഡീഷണല്‍ ജില്ലാ ജഡ്ജി നീലം സിംഗ് ഉത്തരവായത്.