ഡല്‍ഹി പ്രളയഭീഷണിയില്‍

single-img
21 June 2013

delhi-city-mapsയമുനാ നദി നിറഞ്ഞതോടെ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായി. യമുനയിലെ ജലനിരപ്പ് പരിധിയായ 204.83 മീറ്റര്‍ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ മറികടന്നതോടെ മിക്കയിടത്തും റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. ഇപ്പോള്‍ ജലനിരപ്പ് 207.05 മീറ്ററിനും മുകളിലാണ്. കിഴക്കന്‍ ഡല്‍ഹിയിലെ മിക്ക സ്ഥലങ്ങളിലും വീടുകളിലും വെള്ളം കയറി തുടങ്ങി. മഴ കുറഞ്ഞിട്ടുണെ്ടങ്കിലും ഉത്തരേന്ത്യയിലാകമാനം പെയ്ത മഴവെള്ളം ഒലിച്ചു പോകാനുള്ളതിനാല്‍ ഇനിയും ജലനിരപ്പ് ഉയരുമെന്നാണു സൂചന. ഈ സാഹചര്യത്തില്‍ സമീപ സ്ഥലങ്ങളില്‍ താമസിക്കുന്ന കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.