മോഹന്‍ ഭാഗവതുമായി അഡ്വാനി കൂടിക്കാഴ്ച നടത്തി

single-img
21 June 2013

LK-adwaniനരേന്ദ്ര മോഡിയെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനാക്കിയതിനെത്തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ആര്‍എസ്എസ് ആസ്ഥാനമായ കേശവകുഞ്ജിലായിരുന്നു കൂടിക്കാഴ്ച. അസുഖം മൂലം അഡ്വാനി ബുധനാഴ്ച റദ്ദാക്കിയെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്. കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടുനിന്നു. പാര്‍ട്ടിയില്‍ അടുത്തുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരനായതിനെക്കുറിച്ചും ജെഡിയു എന്‍ഡിഎ വിടാനുള്ള കാരണത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. എന്നാല്‍, കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ ബിജെപി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയ മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു തയാറായില്ല.