തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെതിരായ ആരോപണം അന്വേഷിക്കണമെന്ന് വി.എസ്

single-img
20 June 2013

vs-achuthanandan_7തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെതിരേ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ടി.പി സെന്‍കുമാറിന് കത്ത് അയച്ചു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് കത്തയച്ചിരിക്കുന്നത്. വി.എസിന്റെ സുരക്ഷാചുമതലയുള്ള സിജുവെന്ന പോലീസുകാരനും സോളാര്‍ തട്ടിപ്പുസംഘത്തിലെ അംഗമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. വഴുതക്കാട് സരിതയുടെ നേതൃത്വത്തിലുള്ള ക്രെഡിറ്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തിന് എല്ലാ പിന്തുണയും നല്‍കിയത് സിജുവാണെന്നായിരുന്നു പി.സി ജോര്‍ജിന്റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ വി.എസ് ആവശ്യപ്പെട്ടത്.