കരണക്കുറ്റി പ്രസ്താവന പിന്‍വലിക്കുമെന്ന് വി.എസ്

single-img
20 June 2013

ആഭ്യന്തരമന്ത്രിയുടെ കരണക്കുറ്റിക്ക് അടിയ്ക്കണമെന്ന് പ്രസ്താവന പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തിലാണ് വി.എസ് നിലപാട് അറിയിച്ചത്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്രെ കരണക്കുറ്റിക്ക് അടിക്കണമെന്ന രീതിയിൽ വി.എസ് ഇന്നലെ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ തിരുവഞ്ചൂർ സ്പീക്കർക്ക് കത്തു നൽകുകയും ചെയ്തിരുന്നു. സ്പീക്കർ ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസിനും കത്ത് നൽകി. തുടർന്നാണ് പ്രസ്താവന പിൻവലിക്കുന്നെന്ന് വി.എസ് സ്പീക്കറോട് പറഞ്ഞത്.