നിയമസഭയില്‍ ഭരണ – പ്രതിപക്ഷ വാക്കേറ്റം

single-img
20 June 2013

സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ നിയമസഭ അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. പി. ശ്രീരാമകൃഷ്ണന്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി.

ഇതോടെ ഭരണപക്ഷ അംഗങ്ങളും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റു. തുടര്‍ന്ന് ‘വാടാപോടാ’ വിളിയായി. മോശമായ ഭാഷയുടെ പ്രയോഗം നടന്നു. വി.ശിവന്‍കുട്ടിയും ബാബു.എം പാലിശ്ശേരിയും പ്രതിപക്ഷനിരയ്ക്കടുത്തേക്ക് ഓടിയടുത്തു. പ്രതിപക്ഷവും മുന്‍നിരയിലേക്കെത്തി.

ബെന്നി ബെഹ്‌നാനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായി.

അടിയന്തരപ്രമേയത്തിന് മറുപടി പറയാനായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റതോടെയാണ് ബഹളം തുടങ്ങിയത്. വി.എസ് അച്യുതാനന്ദന്‍ ബുധനാഴ്ച സഭയ്ക്ക് പുറത്തുവെച്ച് കൈയെത്തും ദൂരത്തായിരുന്നെങ്കില്‍ തിരുവഞ്ചൂരിന് കരണക്കുറ്റിക്ക് അടി കിട്ടിയേനെ എന്ന് പറഞ്ഞതിനെക്കുറിച്ചുള്ള പരാമര്‍ശമാണ് ബഹളം തുടങ്ങാന്‍ കാരണമായത്