വോഡഫോണ്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറച്ചു

single-img
18 June 2013

പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഇന്റര്‍നെറ്റ് താരിഫ് നിരക്കുകള്‍ കുറച്ചു. എണ്‍പതു ശതമാനം വരെയാണ് 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള ചാര്‍ജ് കുറച്ചിരിക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് കണക്ഷനുകള്‍ക്ക് ഒരു പോലെ ഈ സൗകര്യം ലഭ്യമാകും. നിലവില്‍ കര്‍ണാടക, ഉത്തര്‍പ്രദേശ് വെസ്റ്റ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സര്‍ക്കിളുകളിലായിരിക്കും നിരക്കു കുറയുന്നത്. ക്രമേണ മറ്റു സര്‍ക്കിളുകളിലേയ്ക്കും ഇത് വ്യാപിപ്പിക്കും. 10 കെബി ഉപയോഗത്തിന് 10 പൈസ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 2 പൈസയായിരിക്കും ഈടാക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടെലികോം രംഗത്ത് 2 ജി സേവനത്തിനു ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് വോഡഫോണ്‍ ആണെന്ന് കമ്പനി അവകാശപ്പെടുന്നു.