ആണവപ്രശ്‌നത്തില്‍ സൃതാര്യതയാകാം: റുഹാനി

single-img
18 June 2013

hassan-ruhaniആണവ പ്രശ്‌നത്തില്‍ കൂടുതല്‍ സുതാര്യതയക്കു തയാറാണെന്നും എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും ഇറാന്റെ നിയുക്ത പ്രസിഡന്റ് ഹസന്‍ റൂഹാനി. ഉപരോധത്തെ നിശിതമായി വിമര്‍ശിച്ച റൂഹാനി തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണെന്നും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി തങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇസ്രയേലിനെം സഹായിക്കാനേ ഉതകുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.