പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ പുടിന്‍

single-img
18 June 2013

vladimir-putin-madമനുഷ്യരെ കൊലപ്പെടുത്തുകയും അവരുടെ ആന്തരാവയവങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്ന സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കാന്‍ തീരുമാനിച്ച പാശ്ചാത്യ സര്‍ക്കാരുകള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ശകാരം. ജിഎട്ട് ഉച്ചകോടിക്കായി വടക്കന്‍ അയര്‍ലന്‍ഡിലെത്തിയ പുടിന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് പാശ്ചാത്യര്‍ക്ക് എതിരേ ആഞ്ഞടിച്ചത്. സിറിയന്‍ വിമതര്‍ അടുത്തയിടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒരു സിറിയന്‍ സൈനികന്റെ കുടലും മറ്റും ഭക്ഷിക്കുന്ന ദൃശ്യമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇത്തരം ആളുകളെയാണോ നിങ്ങള്‍ പിന്തുണയ്ക്കുന്നതെന്നു പുടിന്‍ ചോദിച്ചു. ഇവര്‍ക്കാണോ ആയുധം നല്‍കുന്നത്. എങ്കില്‍ നൂറ്റാണ്ടുകളായി യൂറോപ്പ് പ്രസംഗിക്കുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് എന്തുവിലയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.