ചെക് പ്രധാനമന്ത്രി രാജിവച്ചു

single-img
18 June 2013

Checkഅഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളുടെ പേരില്‍ ചീഫ് ഓഫ് സ്റ്റാഫായ വനിത അറസ്റ്റിലായതിനെത്തുടര്‍ന്നു ചെക് റിപ്പബ്‌ളിക്കിന്റെ പ്രധാനമന്ത്രി പീറ്റര്‍ നെക്കാസ് ഇന്നലെ രാജിവച്ചു. പ്രധാനമന്ത്രിയുടെ ഭാര്യ റാഡ്ക ഉള്‍പ്പെടെ മൂന്നു പേരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് ഓഫ് സ്റ്റാഫ് ജന നെഗ്യോവ സൈനിക ഇന്റലിജന്‍സിനു നിര്‍ദേശം നല്‍കിയെന്നാണ് ഒരു ആരോപണം. കൈക്കൂലിക്കേസിലും നെഗ്യോവ പ്രതിയാണ്. റാഡ്കയുമായി വിവാഹമോചനത്തിന് പ്രധാനമന്ത്രി നീക്കം നടത്തുകയാണെന്നും നെഗ്യോവ പ്രധാനമന്ത്രിയുടെ കാമുകിയാണെന്നും റിപ്പോര്‍ട്ടുണ്ട്.