മുഖ്യമന്ത്രി പൊട്ടന്‍ കളിച്ചു സഭയെ തെറ്റിദ്ധരിപ്പിക്കുന്നു: വിഎസ്

single-img
17 June 2013

vs-achuthanandan_7സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊട്ടന്‍ കളിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. തട്ടിപ്പുകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും വിഎസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ സഹായിയായി ഡല്‍ഹിയില്‍ പോയ വ്യക്തിയാണ് തോമസ് കുരുവിള. ഇയാള്‍ ഇപ്പോള്‍ കോടീശ്വരനാണ്. ഇയാളുടെ വരുമാന ശ്രോതസ് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.