മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് എല്‍ഡിഎഫ്; വെള്ളിയാഴ്ച നിയമസഭാ മാര്‍ച്ച്

single-img
17 June 2013

vaikom-viswanസോളാര്‍ വിവാദത്തില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് എല്‍ഡിഎഫ്. വെള്ളിയാഴ്ച നിയമസഭ വളഞ്ഞു പ്രതിഷേധപ്രകടനം നടത്തുമെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗവുമാണ് ബഹിഷ്‌കരിക്കുന്നത്. തിങ്കളാഴ്ച ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.