സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയുമായി യുഡിഎഫ്

single-img
17 June 2013

29TVTHANKACHAN_135897fസോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു യുഡിഎഫ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൂര്‍ണ പിന്തുണ നല്‍കാനും ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ഔദ്യോഗിമായി മുഖ്യമന്ത്രി യാതൊരു സഹായവും നല്‍കിയിട്ടില്ല. വിവാദത്തെ രാഷ്ട്രീയമായി നേരിടുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി എല്‍ഡിഎഫ് സൃഷ്ടിച്ച വിവാദമാണിത്. മുഖ്യമന്ത്രിയുടെ പിന്നില്‍ ഒറ്റക്കെട്ടായി നിന്ന് ഇതിനെ നേരിടും .ഇടതു സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ തട്ടിപ്പുകേസില്‍ രണ്ടുമന്ത്രിമാര്‍ക്കും ഒരു മന്ത്രിപുത്രനും ബന്ധമുണെ്ടന്നു വാര്‍ത്തയുണ്ടായിരുന്നു. അന്നു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയല്ല ചെയ്തതെന്നും തങ്കച്ചന്‍ ഓര്‍മിപ്പിച്ചു. സരിത എസ്. നായര്‍ ജയില്‍ വച്ചാണു പ്രസവിച്ചത്. അന്ന് അവരെ പുറത്തിറങ്ങാന്‍ സഹായിച്ചതു ചില ഇടതു നേതാക്കളാണ്.ഇതു സംബന്ധിച്ചു കൂടുതല്‍ വാര്‍ത്തകള്‍ അടുത്ത ദിവസം പുറത്തു വരുമെന്നും തങ്കച്ചന്‍ പറഞ്ഞു.