നിയസഭയിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

single-img
17 June 2013

dyfiസോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എറണാകുളത്തും കോഴിക്കോടും നടത്തിയ മാര്‍ച്ചുകളും അക്രമാസക്തമായി. പലയിടത്തും പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ വച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്. ഇതോടെ പോലീസിനു നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു തിരിച്ചടിച്ചു. അഞ്ചു റൗണ്ട് കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചത്. എന്നിട്ടും സ്ഥിതി നിയന്ത്രണാധീതമാകാതിരുന്നതിനെ തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിച്ചു. പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇടത് എംഎല്‍എമാര്‍ സ്ഥലത്തെത്തി. നേതാക്കള്‍ എത്തിയതിനു ശേഷമാണ് സംഘര്‍ത്തിന് അയവു വന്നത്.