കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു

single-img
17 June 2013

ministersമുന്‍മന്ത്രിമാരായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ശീശ്രാം ഓല, ഗിരിജ വ്യാസ് എന്നിവരടക്കം എട്ടു പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചതിന്റെ ഭാഗമായി നടത്തിയ ഏക അഴിച്ചുപണിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുതിയ റെയില്‍വേ മന്ത്രിയാക്കി. ശീശ്രാം ഓല, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ഗിരിജ വ്യാസ്, കെ.എസ്. റാവു എന്നീ നാലു പേര്‍ കാബിനറ്റ് മന്ത്രിമാരായപ്പോള്‍ മണിക് റാവു, സന്തോഷ് ചൗധരി, ഇ.എം.എസ്. നാച്ചിയപ്പന്‍, ജെ.ഡി. സീലം എന്നിവര്‍ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ശീശ്രാം ഓലയ്ക്കു തൊഴില്‍ വകുപ്പും ഓസ്‌കര്‍ ഫെര്‍ണാണ്ടസിന് റോഡ് ഗതാഗതം, ഹൈവേ വകുപ്പുകളും ഗിരിജ വ്യാസിന് ഭവനനിര്‍മാണം, നഗര ദാരിദ്ര്യ നിര്‍മാജനം വകുപ്പുകളും കെ.എസ്. റാവുവിനു ടെക്‌സ്റ്റൈല്‍സ് വകുപ്പും നല്‍കി. സഹമന്ത്രിമാരായ മണിക് റാവു ഗാവിറ്റിന് സാമൂഹികനീതി വകുപ്പും സന്തോഷ് ചൗധരിക്ക് ആരോഗ്യവും കുടുംബക്ഷേമവും ജെ.ഡി. സീലത്തിനു ധനവകുപ്പും ഇ.എം. സുദര്‍ശന്‍ നാച്ചിയപ്പനു വാണിജ്യ, വ്യവസായ വകുപ്പുകളും ലഭിച്ചു.