രാജ്യസഭാംഗമായി മന്‍മോഹന്‍ സത്യപ്രതിജ്ഞ ചെയ്തു

single-img
17 June 2013

India's Prime Minister Manmohan Singh gestures in New Delhiപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യസഭാ ചെയര്‍മാന്റെ ചേംബറിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ദൈവനാമത്തിലായിരുന്നു പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ച്ചയായി അഞ്ചാം തവണയാണു മന്‍മോഹന്‍ സിംഗ് ആസാമില്‍ നിന്നു രാജ്യസഭയിലെത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, രാജീവ് ശുക്ല, ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍, എസ്പി നേതാവ് രാംഗോപാല്‍ യാദവ് എന്നിവര്‍ പങ്കെടുത്തു. ആസാമില്‍ നിന്നു വിജയിച്ച മറ്റൊരംഗം സാന്റിയുസ് കുജുറും ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.