മുഖ്യമന്ത്രിക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ്

single-img
17 June 2013

KPA Majeed - 3സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പിഎ.മജീദ്. പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ ചെയ്തന്ന് പറയുന്ന കുറ്റം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കരുത്. ആരോപണ വിധേയരായ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു ഭരണം നടത്തുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും സുതാര്യനാണ് അദ്ദേഹം. പരാതികളും പ്രായസങ്ങളുമായി വരുന്ന ജനങ്ങളുടെ കൂടു മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു പുകമറ സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്നും കെ.പി.എ.മജീദ് പറഞ്ഞു.