കൃഷ്ണന്‍കുട്ടിയേയും പ്രേംനാഥിനെയും സോഷ്യലിസ്റ്റ് ജനത പുറത്താക്കി

single-img
17 June 2013

k-krishnankuttyസോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സീനിയര്‍ വൈസ് പ്രസിഡന്റ് കെ. കൃഷ്ണന്‍ കുട്ടിയേയും എം.കെ. പ്രേംനാഥിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇവര്‍ക്കെതിരേ നടപടി. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് നേതാക്കളെ പുറത്താക്കിയത്. പാലക്കാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് എ. ഭാസ്‌കരനെ താല്‍ക്കാലിക കണ്‍വീനറായി നിയമിക്കാനും കമ്മിറ്റി തീരുമാനിച്ചു. അടുത്തിടെ പാര്‍ട്ടിയുമായി അകന്നു കഴിഞ്ഞിരുന്ന കൃഷ്്ണന്‍കുട്ടി ജനതാദള്‍ സെക്കുലറുമായി അടുക്കുമെന്ന സൂചനയാണ് നല്‍കുന്നത്.