ഭരണപക്ഷാനുകൂല നീക്കം; സ്പീക്കര്‍ക്കെതിരെ ആരോപണം

single-img
17 June 2013

Karthikeyanസ്പീക്കര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷം. സ്പീക്കര്‍ ഭരണപക്ഷത്തിന് സഹായകമായി നിലകൊള്ളുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണേ്ടണ്ടായെന്നും പ്രതിപക്ഷം ചോദിക്കുന്നു. ഇത് ചട്ടവിരുദ്ധമാണെന്നു കാട്ടി പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭയ്ക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനു ശേഷമാണ് പ്രതിപക്ഷം സ്പീക്കറെ സന്ദര്‍ശിച്ചത്. രാവിലെ പ്രതിപക്ഷം ബഹളം വച്ചയുടന്‍ സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കിയിരുന്നു. ഇതു ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.