ഉത്തരേന്ത്യയില്‍ കനത്ത മഴ; മരണം 64 ആയി

single-img
17 June 2013

Himachalഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും 48 മണിക്കൂറിലേറെയായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 64 ആയി. ഉത്തരാഖണ്ഡില്‍ 30 പേര്‍ മരിച്ചു. ജൂണ്‍ 23നു നടക്കുന്ന മാണ്ഡി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുവേണ്ടി പ്രചാരണത്തിനെത്തിയ ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്രസിംഗ് ഉള്‍പ്പെടെ 700 പേര്‍ കിന്നാവൂരില്‍ കുടുങ്ങി. 25 വിദേശികളും ദൂരദര്‍ശന്‍ സംഘവും ഇവിടുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം സൈന്യം ഏറ്റെടുത്തിട്ടുണെ്ടന്ന് ചീഫ് സെക്രട്ടറി എസ്. റോയി പറഞ്ഞു. 164 കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. രുദ്രപ്രയാഗില്‍ 73 കെട്ടിടങ്ങള്‍ തകര്‍ന്നു. ഏഴു പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനെത്തിയ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയതായി.നൂറോളം കുടുംബങ്ങള്‍ അനാഥരായി. ഹരിയാനയില്‍ യമുനാനദി കവിഞ്ഞൊഴുകി. ഉത്തര്‍പ്രദേശിലെ സഹരന്‍പുര്‍ ജില്ലയില്‍ 15 പേര്‍ മരിച്ചു. 45 കുടുംബങ്ങള്‍ അനാഥരായി. സര്‍സവയിലെ വിമാനത്താവളത്തില്‍നിന്ന് ഇവരെ സുരക്ഷിതസ്ഥലങ്ങളിലെത്തിച്ചു. ഉത്തരാഖണ്ഡില്‍ യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദ്രിനാഥ് തീര്‍ഥാടനം നിര്‍ത്തിവച്ചു. യാത്രമധ്യേ കുടുങ്ങിപ്പോയവരെ ആയിരത്തോളം തീര്‍ഥാടകരെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് രക്ഷിച്ചു.