ജെഡിയു-എന്‍ഡിഎ ബന്ധം: ഇന്നു നിര്‍ണായക യോഗം

single-img
15 June 2013

Sharad_Yadavജെഡി-യു എന്‍ഡിഎ ബന്ധത്തില്‍ വിള്ളല്‍വീണിരിക്കേ ഇന്നു ജെഡിയു നിയമസഭാ കക്ഷിയോഗം പാറ്റ്‌നയില്‍ ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രസിഡന്റ് ശരദ് യാദവ് ഇന്നു രാവിലെ പാറ്റ്‌നയിലെത്തും. കത്തിഹാര്‍ സേവ യാത്രയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നിതീഷ്‌കുമാറും പാറ്റ്‌നയിലെത്തിയിട്ടുണ്ട്. സഖ്യം തുടരാന്‍ ബുദ്ധിമുട്ടുണെ്ടന്നു നിതീഷ്‌കുമാര്‍ പറഞ്ഞു. മോഡിയെ മുഖ്യപ്രചാരകനാക്കുകവഴി എന്‍ഡിഎ വിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി ശിവാനന്ദ് തിവാരി പറഞ്ഞു. എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാന്‍ ജെഡിയു തയാറെടുത്തു കഴിഞ്ഞതായി പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിയമസഭയില്‍ ഭൂരിപക്ഷം നേടാന്‍ ഒരു വിഭാഗം ബിജെപി എംഎല്‍എമാരെ പാട്ടിലാക്കാന്‍ ജെഡിയു ശ്രമമാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബിജെപി പിന്തുണ ഇല്ലാതെ തങ്ങള്‍ക്കു ഭൂരിപക്ഷത്തിനു നാലു പേരുടെ കുറവേയുള്ളുവെന്നും ബിജെപി എംഎല്‍എമാരെ വശത്താക്കേണ്ട ആവശ്യമില്ലെന്നും ജെഡി-യു വക്താവ് രാജീവ് രഞ്ജന്‍ പറഞ്ഞു.