മുഖ്യമന്ത്രിക്കു തുടരാന്‍ അവകാശമില്ല: വിഎസ്
15 June 2013
സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഓരോ തെളിവും മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും എതിരാണെന്നും അതുകൊണ്ട് ഉമ്മന്‍ ചാണ്ടിക്ക് ഇനി ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സംഭവത്തെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുനടത്തി അറസ്റ്റിലായ സരിതാ നായര്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഫോണിലേക്ക് അമ്പതു തവണ വിളിക്കുകയും ഈ ഫോണുകളില്‍നിന്നു തിരിച്ച് ഇരുപതു തവണ സരിത നായരെ വിളിക്കുകയും ചെയ്തതായാണു തെളിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ആരെയെങ്കിലുമൊക്കെ മാറ്റിനിര്‍ത്തി സംഭവത്തിന്റെ ഗൗരവം കുറയ്ക്കാമെന്നും തടിതപ്പാമെന്നും കരുതേണെ്ടന്നു വിഎസ് പറഞ്ഞു.