സിറിയയില്‍ സൈനിക ഇടപെടലിനു യുഎസ്

single-img
15 June 2013

syriaസിറിയന്‍ വിമതര്‍ക്ക് എതിരേ പ്രസിഡന്റ് ബഷാര്‍ അസാദിന്റെ സൈനികര്‍ രാസായുധം പ്രയോഗിച്ചെന്നു പ്രഖ്യാപിച്ച് അവിടെ സൈനിക ഇടപെടലിന് അമേരിക്ക കോപ്പുകൂട്ടുകയാണെന്നു റിപ്പോര്‍ട്ട്. തത്കാലം വിമതര്‍ക്ക് ആയുധങ്ങളും സൈനിക പിന്തുണയും നല്‍കാന്‍ വൈറ്റ്ഹൗസ് തീരുമാനിച്ചു. സിറിയന്‍-ജോര്‍ദാന്‍ അതിര്‍ത്തിയില്‍ പറക്കല്‍നിരോധന മേഖല ഏര്‍പ്പെടുത്തി വിമതരെ സഹായിക്കാനും അമേരിക്കയ്ക്കു പദ്ധതിയുണെ്ടന്നു പറയപ്പെടുന്നു. ഇതു സാധ്യമാവണമെങ്കില്‍ സിറിയയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കണം. ജോര്‍ഡാനില്‍ അമേരിക്ക പേട്രിയട്ട് മിസൈല്‍ വിന്യസിച്ചിട്ടുണ്ട്. സൈനികാഭ്യാസത്തിനായി അമേരിക്കന്‍ ഭടന്മാരെയും എത്തിച്ചു.