ജനസംഖ്യ: 2028ല്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

single-img
15 June 2013

map_of_china2028ല്‍ ചൈനയെ മറികടന്ന് ഇന്ത്യ ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. അന്ന് ഇന്ത്യയിലെ ജനസംഖ്യ 145 കോടിയായിരിക്കും. ലോകജനസംഖ്യ അടുത്തമാസം 720 കോടിയിലെത്തുമെന്നും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2028 നുശേഷവും ഇന്ത്യയിലെ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കും. എന്നാല്‍ ചൈനയിലേത് കുറയാന്‍ തുടങ്ങും. ലോകവ്യാപകമായി ജനസംഖ്യാ വര്‍ധന പതുക്കെയാകാന്‍ തുടങ്ങിയിട്ടുണെ്ടങ്കിലും ഇന്ത്യയിലും ആഫ്രിക്കയിലേത് അടക്കമുള്ള വികസ്വര രാജ്യങ്ങളിലും ഈ പ്രവണത ഒട്ടും പ്രകടമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.