സോളാര്‍ പ്ലാന്റ് തട്ടിപ്പ്: അന്വേഷണത്തിലിരിക്കുന്ന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ആന്റണി
15 June 2013
സോളാര്‍ പ്ലാന്റ് തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി. അറിഞ്ഞിടത്തോളം ആരോപണം ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം ഇക്കാര്യത്തില്‍ അഭിപ്രായം പറയാമെന്നും ആന്റണി പറഞ്ഞു. കൊച്ചിയില്‍ ദക്ഷിണ നാവിക ആസ്ഥാനത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പരിഹരിക്കാനാകാത്ത ഒരു പ്രശ്നങ്ങളും കേരളത്തിലെ കോണ്ഗ്രസിനുള്ളിലില്ലെന്നും ആന്റണി പറഞ്ഞു.