ലോഡ് ഷെഡ്ഡിംഗ്: തീരുമാനം രണ്ടു ദിവസത്തിനകമെന്ന് ആര്യാടന്‍ മുഹമ്മദ്

single-img
14 June 2013

Aryadan Muhammedവൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 25ന് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈകുന്നേരത്തെ അര മണിക്കൂര്‍ ലോഡ്‌ഷെഡിംഗ് പിന്‍വലിക്കുന്നത് സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രാവിലത്തെ ഒരു മണിക്കൂര്‍ പവര്‍ കട്ട് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഈ മാസം പതിനഞ്ചിന് ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കുമെന്ന് കഴിഞ്ഞയാഴ്ച മന്ത്രി പ്രഖ്യാപിച്ചിരുന്നു. മഴ കനത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കാനാണ് സാധ്യത.