പെട്രോള്‍വില രണ്ടുരൂപ കൂടും

single-img
13 June 2013

petrol_price_hike_z8gqdഅന്താരാഷ്ട്ര വിപിണയില്‍ രൂപയുടെ വിലയിടിവിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വില കൂടിയേക്കും. ഒന്നര രൂപ മുതല്‍ രണ്ടു രൂപ വരെ കൂടുമെന്നാണ് പെട്രോള്‍ കമ്പനികള്‍ നല്‍കുന്ന സൂചന. രൂപയുടെ മൂല്യത്തകര്‍ച്ച ഡീസലിന്റെ വിലയെയും ബാധിക്കും. ഡീസല്‍ വിലയില്‍ നഷ്ടം അഞ്ചു രൂപയോളം വീണ്ടും വര്‍ധിച്ചതായാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഇതോടെ മാസം 50 പൈസ വര്‍ധിപ്പിക്കുന്നത് കൂടുതല്‍ കാലത്തേക്ക് തുടരാനാണ് സാധ്യത. നിലിലത്തെ സാഹചര്യത്തില്‍ സെപ്റ്റംബര്‍- ഒക്‌ടോബര്‍ മാസത്തോടു കുടി ഇത് അവസാനിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇത് തുടരാനാണ് സാധ്യത.