പുതിയ മുന്നണിയില്‍ ചേരാന്‍ ടിഡിപി തയ്യാര്‍: ചന്ദ്രബാബു നായിഡു

single-img
13 June 2013

chandrababu-naidu630പുതിയ മുന്നണിയില്‍ ചേരാന്‍ തെലുങ്കുദേശം പാര്‍ട്ടിയും ഒരുക്കമാണെന്ന് പാര്‍ട്ടി നേതാവും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും നേതൃത്വത്തില്‍ പുതിയ മുന്നണിയുടെ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. പുതിയ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ച് വിവിധ പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി താന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്‌ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്‍ഡിഎ, യുപിഎ ഇതര മുന്നണിക്ക് ടിഡിപി എപ്പോഴും ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക പാര്‍ട്ടികള്‍ കരുത്താര്‍ജ്ജിച്ചു വരികയാണെന്നും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.