ലക്ഷദ്വീപിനു സമീപം മുങ്ങുന്ന കപ്പലിലുള്ളവരെ രക്ഷപെടുത്തി

single-img
13 June 2013

lakshadweep3ലക്ഷദ്വീപിനു സമീപം മുങ്ങുന്ന ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷപെടുത്തി. എഷ്യന്‍ എക്‌സ്പ്രസ് എന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. നാല് ഇന്ത്യക്കാരടക്കം 22 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. മിനിക്കോയി ദ്വീപില്‍ നിന്നു 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നാണ് കപ്പലില്‍ അപകടത്തില്‍പെട്ടതെന്നാണ് സൂചന. കപ്പലില്‍ മാലിദ്വീപ് സ്വദേശികളുമുണ്ടായിരുന്നു. ഇന്ത്യന്‍ തീരസംരക്ഷണസേനയുടെ കപ്പലായ വരുണയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. കപ്പലില്‍ വിള്ളലുകള്‍ ഉണ്ടണ്ടായിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.