ലോകമുത്തശ്ശന്‍ അന്തരിച്ചു

single-img
13 June 2013

Muthassanലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ഗിന്നസ്ബുക്ക് അംഗീകരിച്ച ജപ്പാന്‍കാരന്‍ ജിറോയ്‌മോണ്‍ കിമുറ 116-ാം വയസില്‍ അന്തരിച്ചു. ക്യോട്ടോയിലെ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1897 ഏപ്രില്‍ 19നു ക്യോട്ടോയില്‍ ജനിച്ച കിമുറയെ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി 2011ല്‍ ഗിന്നസ് റിക്കാര്‍ഡ് അംഗീകരിച്ചിരുന്നു.