ഹരിത എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി • ഇ വാർത്ത | evartha
Kerala

ഹരിത എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി

green thoughts kerala MLAകുടിവെള്ള വിതരണത്തിനു സിയാല്‍ മാതൃകയില്‍ കമ്പനി രൂപവത്കരിച്ചുകൊണ്ടുള്ള പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഭരണപക്ഷത്തെ ഹരിത എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. എംഎല്‍എമാരായ വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, എം.വി. ശ്രേയാംസ്‌കുമാര്‍, വി.ടി. ബല്‍റാം, ഹൈബി ഈഡന്‍, സി.പി. മുഹമ്മദ്, പാലോട് രവി എന്നിവരാണ് ഉത്തരവിനോടു യാതൊരു കാരണവശാലും യോജിക്കാന്‍ കഴിയില്ല എന്നു കാണിച്ചു കത്തു നല്‍കിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണു കമ്പനി രൂപവത്കരിച്ചുകൊണ്ടു സര്‍ക്കാര്‍ ആദ്യമായി ഉത്തരവിറക്കിയത്. ആ സമയത്തു നിയമസഭയിലെ പ്രസംഗങ്ങളിലും മുഖ്യമന്ത്രിയോടു നേരിട്ടും എംഎല്‍എമാര്‍ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണു പുതുക്കിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍, പുതിയ ഉത്തരവിനോടും യോജിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് എംഎല്‍എമാര്‍ കത്തില്‍ വ്യക്തമാക്കുന്നത്.