രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പരിഭ്രാന്തി വേണ്‌ടെന്ന് പി. ചിദംബരം

single-img
13 June 2013

Chidambaramരൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പരിഭ്രാന്തി വേണ്‌ടെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം. രൂപ സ്വാഭാവികമായി പഴയ മൂല്യത്തിലേക്ക് തിരികെയെത്തുമെന്നും മൂല്യത്തകര്‍ച്ച തുടരുന്നത് തടയാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവുണ്ടാകുകയും ഓഹരിവിപണിയില്‍ ഉള്‍പ്പെടെ ഇത് ആശങ്ക പരത്തുകയും ചെയ്ത സാഹചര്യത്തിലാണ് ചിദംബരം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടതായി പറഞ്ഞ ചിദംബരം കൂടുതല്‍ നടപടികള്‍ അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. വരുന്ന ദിവസങ്ങള്‍ക്കുള്ളിലോ ആഴ്ചകള്‍ക്കുള്ളിലോ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിക്കും. വിദേശനിക്ഷേപ പരിധി സംബന്ധിച്ച വിഷയം ഈ മാസം അവസാനത്തോടെ പരിഹരിക്കും. കല്‍ക്കരി, പ്രകൃതി വാതക വില തര്‍ക്കങ്ങളും ഈ മാസം തന്നെ പരിഹരിക്കുമെന്നും ചിദംബരം പറഞ്ഞു.