മറ്റൊരു കെപിസിസി പ്രസിഡന്റിനെയും ഇത്ര ഹീനമായ രീതിയില്‍ അപമാനിച്ചിട്ടില്ല: വിഎസ്

single-img
12 June 2013

V. S. Achuthanandan - 4മറ്റൊരു കെപിസിസി പ്രസിഡന്റിനെയും ഇത്ര ഹീനമായി രീതിയില്‍ ഇതുവരെ അപമാനിച്ച ചരിത്രമില്ലെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ടു നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് വിഎസിന്റെ ഈ അഭിപ്രായപ്രകടനം. കെപിസിസി പ്രസിഡന്റ് നയിക്കുന്ന കേരളയാത്ര മഞ്ചേശ്വരത്തു നിന്ന് ആരംഭിച്ചപ്പോള്‍ ഉദ്ഘാടകനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് യാത്ര അവസാനിക്കുമ്പോള്‍ വന്‍ സംഭവങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു. എന്നിട്ട് എന്തായി? മന്ത്രിമാര്‍ ഉള്‍പ്പെടെ ജാഥയ്ക്കു പിന്നാലെ പോയപ്പോള്‍ പനി ബാധിച്ചു ജനം മരിച്ചുവീഴുകയായിരുന്നു. ജാഥയ്ക്കു പിന്നാലെ പോയവര്‍ പകര്‍ച്ചപ്പനി ബാധിച്ചു മരിച്ചു വീണവരെക്കുറിച്ച് അറിയാന്‍ തയാറായില്ലെന്നും വിഎസ് ആരോപിച്ചു.