നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമെന്ന് ശ്രീശാന്ത്

single-img
12 June 2013

Sreesanthഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്ന ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കൊച്ചിയില്‍ മടങ്ങിയെത്തി. നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. അച്ഛനെയും അമ്മയെയും നാട്ടുകാരെയും ബന്ധുക്കളെയും കാണണമെന്നായിരുന്നു തന്റെ വലിയ ആഗ്രഹം. കഴിഞ്ഞതെല്ലാം മറക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ശ്രീശാന്ത് ശത്രുവിന് പോലും ഇങ്ങനെയുണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രാവിലെ 6.10 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 467-ാം നമ്പര്‍ വിമാനത്തിലാണ് ശ്രീ കേരളത്തിലേക്ക് തിരിച്ചത്. 9.20 ന് വിമാനം കൊച്ചിയിലെത്തി. അച്ഛനും സഹോദരീഭര്‍ത്താവ് മധു ബാലകൃഷ്ണനും മറ്റും വിമാനത്താവളത്തിലേക്ക് ശ്രീയെ കൂട്ടിക്കൊണ്ടുവരാന്‍ പുറപ്പെട്ടെങ്കിലും വിമാനം പ്രതീക്ഷിച്ചതിലും നേരത്തെയെത്തിയതിനാല്‍ ഇവര്‍ യാത്ര റദ്ദാക്കി തിരികെ മടങ്ങി. ശ്രീയുടെ സുഹൃത്തുക്കളും അടുത്ത ചില ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. ഇവരാണ് ശ്രീയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.