എന്‍.ഡി.എ തകരുന്നു; ജെ.ഡി.യു മുന്നണി വിടും

single-img
12 June 2013

Nitheesh Kumarജെഡി-യു എന്‍ഡിഎ വിടുന്നു. തീരുമാനമെടുക്കാനായി ജെഡി-യു നേതൃയോഗം ശനിയാഴ്ച ചേരുന്നതിനു മുന്നോടിയായി, ദേശീയ തലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാം മുന്നണിക്കു നീക്കം സജീവമായി. ഇതിനായി ജെഡി-യുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ഫോണില്‍ ചര്‍ച്ച നടത്തി. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്‌നായിക്കുമായും ഇവര്‍ ചര്‍ച്ച നടത്തി. നരേന്ദ്ര മോഡിയെ ബിജെപിയുടെ മുഖ്യപ്രചാരകനാക്കിയതില്‍ പ്രതിഷേധിച്ചു ബിജെപി സഖ്യം വിടാനൊരുങ്ങുന്ന ജെഡി-യു നേതാക്കളായ നിതീഷ് കുമാറിനെയും ശരത് യാദവിനെയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി ഇന്നലെ ടെലിഫോണില്‍ വിളിച്ചു സംസാരിച്ചു. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് എന്‍ഡിഎയില്‍ ഭിന്നത ഒഴിവാക്കണമെന്ന് ഇരുനേതാക്കളോടും അഡ്വാനി അഭ്യര്‍ഥിച്ചു. അതേസമയം നിതീഷ് കുമാറുമായി ഫോണില്‍ സംസാരിച്ചതായും ഫെഡറല്‍ മുന്നണിക്കായി യോജിക്കുന്നതിനോട് അദ്ദേഹം യോജിച്ചതായും മമത ബാനര്‍ജി കോല്‍ക്കത്തയില്‍ പറഞ്ഞു.